റവന്യു വിഭാഗം സംബന്ധിച്ച സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ.നികുതി പിരിവ് കാര്യക്ഷമമല്ലെന്നും, ഇതിനുകാരണം താഴെത്തട്ടിലെ അലംഭാവമാണെന്നും പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽമാരായ എസ്.സുനിൽ രാജ്, ഡോ ബിജു ജേക്കബ് എന്നിവർ പറഞ്ഞു. ബഡ്ജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാനായില്ലെന്നും അവർ അറിയിച്ചു.
സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ
