ഒരു കേണലും മേജറും ജമ്മുകശ്മീര്‍ പൊലീസിലെ ഡിഎസ്പിയുമാണ് ഇന്നലെ അനന്തനാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. വിവരം പുറത്ത് വന്നതിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിജെപി സ്വീകരണം ഒരുക്കിയതിനെയാണ് കോണ്‍ഗ്രസും തൃണമൂലും ചോദ്യം ചെയ്തത്. മോദിയുടെ പ്രചാരണം ഒരു ദിവസത്തേക്ക് മാറ്റി വെക്കാമായിരുന്നില്ലെയെന്നും ദുരന്ത സമയത്ത് തന്നെ ആഘോഷം സംഘടിപ്പിക്കണമായിരുന്നോ എന്നും ടിഎംസി എം പി സാകേത് ഗോകലെ ചോദിച്ചു.
നരേന്ദ്രമോദിക്ക് ബിജെപി സ്വീകരണം ഒരുക്കിയതിനെ വിമർശിച്ച് പ്രതിപക്ഷം
