ഇടുക്കി ചെറുതോണി അണക്കെട്ടില്‍ റോപ്പിന് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.എന്‍.ബിജു. ഇനി പരിശോധനകള്‍ നടത്തേണ്ടതില്ല, പൊലീസിന് വീഴ്ചയുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ച സംഭവത്തിലാണ് പരിശോധന നടന്നത്. ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിച്ചു. ഒറ്റപ്പാലം സ്വദേശി ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ആശങ്ക ഉയര്‍ന്നത്.
ഇടുക്കി ചെറുതോണി അണക്കെട്ടില്‍ സുരക്ഷാ പരിശോധന
