ഔദ്യോഗിക വെബ്സൈറ്റിന്റെ മാതൃകയില്‍ വ്യാജ വെബ്സൈറ്റുകള്‍ ഉണ്ടാക്കി ആളുകളുടെ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ശേഖരിച്ച് ദുരുപയോഗം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി അറിയിപ്പ് പുറപ്പെടുവിച്ചു. http://cbins/scigv.com, https://cbins.scigv.com/offence എന്നിങ്ങനെയുള്ള അഡ്രസുകളിലാണ് വ്യാജ വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ശ്രമം
