5 21

തണുപ്പുകാലത്തു ആസ്ത്മ രോഗികള്‍ക്ക് രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ട്. ശ്വാസംമുട്ടല്‍, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്നങ്ങളും ആസ്ത്മയുടേതല്ല എന്നും വിദഗ്ധര്‍ പറയുന്നു. ചില കാര്യങ്ങള്‍ ആസ്ത്മയുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്. അടിസ്ഥാനപരമായി കൈകളുടെ ശുചിത്വം ഉറപ്പാക്കുക. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക. പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക. പൊടിപടലങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. മാസ്‌ക് ധരിക്കുക. പെര്‍ഫ്യൂമുകള്‍, ചന്ദനത്തിരി, കൊതുകുതിരി, ടാല്‍ക്കം പൗഡര്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം. തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തണുപ്പുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള വസ്ത്രം ധരിക്കുക. മഴ നനയാതിരിക്കാനും ശരീരത്തില്‍ അധികം തണുപ്പേല്‍ക്കാതിരിക്കാനും ശ്രദ്ധിക്കുക. വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കുക. അമിത വണ്ണവും വ്യായാമമില്ലായ്മയും ആസ്ത്മ കൂട്ടിയേക്കാം. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാനും ശ്രദ്ധിക്കുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *