ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും മിന്നൽ ചുഴലി അനുഭവപ്പെട്ടു. ചാലക്കുടി കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾ പൊട്ടി വീണ് പ്രദേശത്തെ വൈദ്യുതി വിതരണം താറുമാറായി. അതോടൊപ്പം മിക്ക ജില്ലകളിലും കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ തീരമേഖലയിൽ ജനജീവിതം ദുരിതത്തിലായി. ആലപ്പുഴയിൽ വള്ളം മറിഞ്ഞു കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചെറു അണക്കെട്ടുകളിൽ നിന്നും വെള്ളം പുറത്തേക്കൊഴുക്കിയതിനെ തുടർന്ന് നദികളിലെല്ലാം ജലനിരപ്പുയർന്നു.
തൃശൂരിൽ മിന്നൽ ചുഴലി
