സർവീസിൽ നിന്ന് വിരമിക്കുന്ന ഡി.ജി.പിമാരായ ഡോ. ബി. സന്ധ്യക്കും എസ്. ആനന്ദകൃഷ്ണനും ഇന്നലെ രാവിലെ എസ്.എ.പി. ഗ്രൗണ്ടിൽ നൽകിയ യാത്രയയപ്പ് പരേഡിൽ പങ്കെടുത്ത വനിത ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് പുനർ പരിശീലനം നൽകാൻ തീരുമാനം.യാത്രയയപ്പിൻ്റെ ഭാഗമായി വിവിധ പ്ലറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് വെടി പൊട്ടാതിരുന്നതാണ് ശിക്ഷാ നടപടികൾക്ക് കാരണം.
തോക്ക് ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്തിയ വനിതാ ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ശിക്ഷാ നടപടി
