ചെങ്കോൽ ചോളപരമ്പരയുടെ യഥാർത്ഥ പാരമ്പര്യം പേറുന്നതാണെങ്കിൽ തമിഴ്നാടിന് അഭിമാനം തന്നെയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. എന്നാൽ പല ചരിത്രകാരന്മാരും ഈ ചെങ്കോലിന് ചോളരാജവംശവുമായി യാതൊരു ബന്ധവുമില്ല എന്നാണ് പറയുന്നതെന്നും പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോൽ പ്രധാനമന്ത്രി ഏറ്റുവാങ്ങിയ ദിവസം തന്നെ അത് വളഞ്ഞുപോയി എന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴയ്ക്കുന്നത് നാം കണ്ടുവെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വിമര്‍ശനം ആവർത്തിച്ച് എം കെ സ്റ്റാലിൻ
