പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി ടോക്കിയോ ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. പ്രശ്ന പരിഹാരത്തിനുള്ള വഴി ഇതല്ലെന്ന് താരം ട്വിറ്ററിൽ കുറിച്ചു. സാക്ഷി മാലിക്ക് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലിക്കിനെ കൊണ്ടുപോയത്.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർലമെന്റിന്റെ പുതിയ മന്ദിരത്തിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പുതിയ പാർലമെന്റ് മന്ദിരത്തിന് സമീപം പ്രതിഷേധിച്ച് മഹാപഞ്ചായത്ത് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കത്തിനിടെയായിരുന്നു സംഘർഷം.
ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതികരണവുമായി നീരജ് ചോപ്ര
