ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി പാകിസ്താൻ രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ് പോയന്റുമായാണ് ഓസീസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ് പോയന്റും മൂന്നാമതുള്ള ഇന്ത്യക്ക് 115 റേറ്റിങ് പോയന്റും.
ഏകദിന റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി പാകിസ്താൻ രണ്ടാമത്
