നാലു പതിറ്റാണ്ടിലേറെയായി മലയാളിയെ ചിരിപ്പിച്ച നടൻ മാമ്മുക്കോയ അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വണ്ടൂരിൽ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായി ആശുപത്രിയിലായിരുന്നു. നാടകത്തിലൂടെ സിനിമയിലേക്കു വന്ന നടൻ.വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ നാടക പ്രവർത്തനത്തിൽ സജീവമായിരുന്നു.സത്യൻ അന്തിക്കാട് അടക്കമുള്ള സംവിധായകരുടെ സിനിമകളിലൂടെ തിരക്കേറിയ നടനായി.പെരുമഴക്കാലം സിനിമയിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം നേടി. സംസ്കാരം നാളെ കണ്ണം പറമ്പ് ഖബർസ്ഥാനിൽ
പ്രിയ നടൻ മാമുക്കോയ അന്തരിച്ചു.
