സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സർക്കാർ.അതേസമയം കണ്ണൂർ സർവകലാശാലയുടെ ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇതിൽ ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചട്ടപ്രകാരമല്ലെന്നാണ് വാദിക്കുന്നത്.പുനർനിയമനത്തിനുള്ള എല്ലാ അർഹതയും ഗോപിനാഥ് രവീന്ദ്രനുണ്ടെന്ന് സർക്കാർ പറയുമ്പോൾ യുജിസി ചട്ട പ്രകാരമല്ല വി സി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതെന്നാണ് ഗവർണർ കുറ്റപ്പെടുത്തുന്നത്.