അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടുകയെന്ന ദൗത്യം ഈ മാസം 15നുള്ളില്‍ തീര്‍ക്കാൻ ശ്രമം. ഇടുക്കിയില്‍ ജനവാസ മേഖലയിലിറങ്ങി നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി വനംവകുപ്പ്. ആനയെ മയക്കുവെടി വച്ച് കോടനാട്ടെത്തിച്ച് കൂട്ടിലടക്കാനാണ് നീക്കം.കോടനാട് നിലിവില്‍ ഒരു കൂടുണ്ടെങ്കിലും അതിന് ബലക്ഷയമുണ്ടെന്ന് കണ്ടതോടെയാണ് പുതിയത് നിര്‍മ്മിക്കാൻ തീരുമാനിച്ചത്. ഇതാണ് ആനയെ പിടികൂടാനുളള ദൗത്യം അല്പം വൈകിക്കുന്നതും. വയനാട്ടില്‍ നിന്നെത്തിയ സംഘമാണ് കൂട് പണിയാനുള്ള യൂക്കാലി മരങ്ങള്‍ കണ്ടെത്തി മുറിക്കാൻ നിര്‍ദ്ദേശം നല്‍കിയത്.മുറിച്ച മരങ്ങള്‍ കോടനാട്ടെത്തിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളിൽ കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കും.
അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടുകയെന്ന ദൗത്യം ഈ മാസം 15നുള്ളില്‍ തീര്‍ക്കാൻ ശ്രമം.
