വൈക്കത്ത് കഴിഞ്ഞ ദിവസം മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഭാര്യയേയും മക്കളേയും കൊല്ലാൻ ശ്രമിച്ച ഗൃഹനാഥൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മറവൻതുരുത്ത് പഞ്ഞിപ്പാലം രാജീവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കത്തിയ വീട്ടിൽ നിന്നും നിസ്സാരപരിക്കുകളോടെ സമീപവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജീവ് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് രാജീവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നിലവിൽ രാജീവിനെ വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ നില തൃപ്തികരം എന്നാണ് ലഭിക്കുന്ന വിവരം. വലിയ രീതിയിൽ രാജീവിനെതിരെ കുറ്റപ്പെടുത്തലുകൾ ഉണ്ടായിരുന്നു. ഈ മനോവിഷമം കാരണമായിരിക്കാം ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
മദ്യലഹരിയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു
