എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയും, മന്ത്രിമാരുടേത് ഒന്നര ലക്ഷമായും വർധിപ്പിച്ചേക്കും. നിയമസഭാംഗങ്ങളുടെ മറ്റാനുകൂല്യങ്ങളും വർധിപ്പിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ബി അശോക് വർധന ശുപാർശ നൽകിയേക്കും. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവിൽ കേരളത്തിലെ എംഎൽഎമാർക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയിൽ ലഭിക്കുന്നത്. കേരളത്തിലെ മന്ത്രിക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 97,000 ലഭിക്കും.
എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയായി വർധിച്ചേക്കും
