ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പ്രസംഗത്തിൽ ബിജെപി നേതാവും കൗൺസിലറുമായ ആർ ശ്രീലേഖക്കെതിരെ യുഡിഎഫ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ തിരുവനന്തപുരം പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. മതവികാരത്തെ വ്രണപ്പെടുത്തിയെന്നും, രാഹുൽ ഗാന്ധിയെ വ്യക്തിപരമായി ശ്രീലേഖ അധിക്ഷേപിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു വിശ്വാസത്തിന്റെ ഭാഗമായ താണ്ഡവ നൃത്തത്തെ മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോളുണ്ടാകുന്ന വെപ്രാളമായി ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ പരാതിയുമായി കെ എസ് ശബരീനാഥൻ
