സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ‘സീന്‍’ എന്ന ചിത്രത്തിലെ ആദ്യഗാനം ‘ആതി ഇവ യാരാ’യുടെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. സുഷിന്‍ ശ്യാം ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ച് ആലപിച്ചത് രാജ് പ്രിയന്‍ ആണ്. ജ്യോതികയും സൂര്യയും ചേര്‍ന്നാണ് നിര്‍മാണം. നവംബര്‍ ആറിന് ദീപാവലി റിലീസായി ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. ‘ലുങ്കി ബോയ്സ്’ ഫെയിം രാജ് പ്രിയന്‍ ശ്രദ്ധേയമായ സാന്നിധ്യമായി എത്തുന്നു എന്നതാണ് പുറത്തുവന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹിച്ചതും രാജ് പ്രിയന്‍ തന്നെ. മലയാളി താരം നസ്ലിനും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തുന്നു.
