ഏകന്‍ നായകനായി എത്തുന്ന ‘ഹൈക്കു’ റിലീസിനൊരുങ്ങുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തില്‍ ഒക്ടോബര്‍ 23 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഏകന്റെ നായികയായി ശ്രീദേവി അപ്പല്ല് എത്തുന്ന ചിത്രത്തില്‍ ഫെമിന ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ്നാട് തിയേറ്റര്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. വിഷന്‍ സിനിമ ഹൗസിന്റെ ബാനറില്‍ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘ഹൈക്കു’ സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്. തമിഴ്, തെലുങ്ക് , മലയാളം തുടങ്ങീ ഭാഷകളിലാണ് ചിത്രമെത്തുന്നത്.
