ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലീസിബിൻ്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിൻ്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ഗ്യാനേഷിന് ലഭിക്കില്ല, കേസെടുക്കുന്നതിൽ നിയമോപദേശം തേടിയിരുന്നു. അഴിമതി ഉൾപ്പെടെയുള്ളത് അന്വേഷിക്കും, പരാതി പരിശോധിച്ച് നിയമപരമായ നsപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരെയുള്ള അഴിമതിയിൽ അന്വേഷണത്തിനായി പരാതി ലഭിച്ചത് ഇന്നലെയാണെന്ന് രമേശ് ചെന്നിത്തല
