കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കുമെന്നും, അതിലൂടെ സ്പോർട്സ്മാൻ സ്പിരിറ്റ് ഉൾക്കൊണ്ട് ഈ വകുപ്പ് മുന്നോട്ടു പോകുമെന്നും കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർശക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. എല്ലാം അഡ്വാൻസ് ആയി പ്രഖ്യാപിക്കുകയും ആദ്യം നൽകുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ നയം. മെഡൽ ജേതാക്കൾക്ക് നൽകുവാനുള്ള സാമ്പത്തിക പാരിതോഷികത്തിന്റെ ഫയൽ നീക്കം കഴിഞ്ഞു, അത് ഒക്ടോബർ 13ന് ജി വി രാജ ജന്മദിനത്തിൽ തിരുവനന്തപുരത്ത് വച്ച് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് അതേ വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കുമെന്ന് മന്ത്രി ഒ ജെ ജനീഷ്
