ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്‌കരിച്ച പതിപ്പായ ‘ഏരിസ്’ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. 5.29 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഡിസൈന്‍ പരിശോധിച്ചാല്‍ ടിയാഗോയ്ക്ക് സമാനമായി മുന്‍വശത്തെ ലൈറ്റ് സെറ്റപ്പ് തന്നെയാണ് ഏരിസിനുമുള്ളത്. ഡാന്‍ഡെലി ഡ്രിസില്‍ (ലാവെന്‍ഡര്‍), നൈട്രോ ക്രിംസണ്‍ (ചുവപ്പ്), ഡ്യൂണ്‍ ഗ്ലോ (മണല്‍ നിറം), ഡേടോണ ഗ്രേ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റീന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഏരിസ് ലഭ്യമാകും. സാങ്കേതികമായി, 85 ബിഎച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ടാറ്റ ഏരിസിന് കരുത്തേകുന്നത്. ഇതിന്റെ ഐ-സിഎന്‍ജി (ട്വിന്‍-സിലിണ്ടര്‍) പതിപ്പ് 74.5 ബിഎച്പി കരുത്തും 96.5 എന്‍എം ടോര്‍ക്കും നല്‍കുന്നു. രണ്ട് പതിപ്പുകളിലും 5-സ്പീഡ് മാനുവല്‍, 5സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു. ഒക്ടോബര്‍ 11 മുതല്‍ വാഹനങ്ങളുടെ വിതരണം തുടങ്ങും.
