2026ലെ ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന നേട്ടം സ്വന്തമാക്കി ഗൗതം അദാനി. 9.22 ലക്ഷം കോടി രൂപയുടെ ആസ്തിയോടെയാണ് അദാനി, 8.63 ലക്ഷം കോടി രൂപയുള്ള മുകേഷ് അംബാനിയെ മറികടന്നത്. ആര്‍സെലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തലാണ് മൂന്നാം സ്ഥാനത്ത്. 3.39 ലക്ഷം കോടി രൂപയാണ് ഇവരുടെ ആസ്തി. 3.03 ലക്ഷം കോടി രൂപ ആസ്തിയോടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് നാലാം സ്ഥാനത്ത്. 2,78 ലക്ഷം കോടി ആസ്തിയോടെ എച്ച്എസിഎല്‍ കമ്പനിയുടെ റോഷ്നി നാടാര്‍ മല്‍ഹോത്ര അഞ്ചാം സ്ഥാനത്തും ആറാമത് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളവുമാണ്. 2.65 ലക്ഷം കോടി രൂപ ആസ്തിയോടെ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ദിലീപ് ഷാങ്ഖ്വിയാണ് ഏഴാം സ്ഥാനത്തെത്ത്. വിപ്രോയുടെ അസിം പ്രേംജി എട്ടാമതും വേദാന്ത റിസോഴ്‌സസിന്റെ അനില്‍ അഗര്‍വാള്‍ ഒന്‍പതാമതും ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ സമീര്‍ മേത്തയുമാണ് പത്താം സ്ഥാനത്ത്.
അംബാനിയെ മറികടന്ന് സമ്പന്ന പട്ടം സ്വന്തമാക്കി അദാനി
