തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക് (Z) മാറ്റി വിജയ് സർക്കാർ. നേരത്തെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പൊലീസുകാരുടെ എണ്ണം 54 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 34 ആയി കുറച്ചു. ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ പങ്കെടുത്ത യോഗത്തിൽ ആണ് തീരുമാനം. പുതുക്കിയ ക്രമീകരണമനുസരിച്ച് സ്റ്റാലിന്റെ വാഹനവ്യൂഹത്തിന്റെ മുൻനിരയിലും പ്രധാന ഭാഗത്തും പിൻനിരയിലും പ്രത്യേക സുരക്ഷാ സംഘങ്ങൾ ഉണ്ടായിരിക്കും. യാത്രകളിലും പൊതുപരിപാടികളിലും പൈലറ്റ്, എസ്കോർട്ട്, ബാക്കപ്പ്, ക്ലോസ് പ്രൊട്ടക്ഷൻ വാഹനങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം അദ്ദേഹത്തിനായി സജ്ജീകരിക്കും.
എം കെ സ്റ്റാലിനുള്ള സുരക്ഷ ഇസഡ് പ്ലസിൽ നിന്ന് ഇസഡിലേക്ക് മാറ്റി
