നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശിൽ ഭരണ പ്രതിപക്ഷ നേതാക്കൾക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകുമെന്ന് റിപ്പോർട്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബിഎസ്പി നേതാവ് മായാവതി എന്നിവരടക്കം 52 നേതാക്കൾക്കാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നൽകുക. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചവരിൽ സംസ്ഥാനത്തെ എട്ട് മന്ത്രിമാരും ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു.
യോഗിക്കും അഖിലേഷിനും മായാവതിക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നൽകിയേക്കും
