ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റെര്‍ടെയ്നര്‍ ‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. കാലഭൈരവ സംഗീതം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കാലഭൈരവയും സര്‍ഷ്യംസും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നതും. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന് എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഡോണ്ട്ട് ട്രബിള്‍ ദ ട്രബിള്‍’. നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 2026 സെപ്റ്റംബര്‍ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
‘ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍’ ചിത്രത്തിലെ ഗാനം
