യുജിസി നെറ്റ് ജൂണ്‍ 2026 ൽ നടത്തിയ പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് എന്‍ടിഎ അറിയിച്ചു. സിഎസ്‌ഐആര്‍-നെറ്റ്, ഐസിഎആര്‍ പരീക്ഷകളുടെ ഉത്തരസൂചികയും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉത്തരസൂചിക പരിശോധിക്കാനും പരാതികള്‍ ഉന്നയിക്കാനും അവസരമുണ്ടാകും. പുതിയ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ആശ്രയിക്കണമെന്ന് എന്‍ടിഎ നിര്‍ദേശിച്ചു.പരീക്ഷ കഴിഞ്ഞ് 40 ദിവസം പിന്നിട്ടിട്ടും പ്രൊവിഷണല്‍ ഉത്തരസൂചിക പോലും പുറത്തുവിടാന്‍ എന്‍ടിഎ തയാറായില്ലെന്ന് വിമര്‍ശനം ഉയർന്നിരുന്നു.
യുജിസി-നെറ്റ് ജൂണ്‍ 2026 പരീക്ഷയുടെ പ്രൊവിഷണല്‍ ഉത്തരസൂചിക ഈ ആഴ്ച പ്രസിദ്ധീകരിക്കും
