7 13

ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം എല്ലാ ഭക്ഷണവും ആവര്‍ത്തിച്ചു ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. ചില ഭക്ഷണങ്ങള്‍ രണ്ട് തവണയില്‍ കൂടുതല്‍ ചൂടാക്കി കഴിക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ഇത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമായേക്കാം. മാത്രമല്ല, ചൂടാക്കുന്നത് ഭക്ഷണത്തിന്റെ പോഷക ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യും. ബാക്കി വരുന്ന ചോറ് രണ്ടു ദിവസം വരെ തിളപ്പിച്ച് ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ചോറ് പലതവണ ചൂടാക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ചോറ് സാധാരണ താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ തന്നെ ബാക്ടീരിയകള്‍ വരാന്‍ ഇടയാകും. ‘ബാലിസസ് സെറിയസ്’ ചോറില്‍ വളരുന്ന ബാക്ടീരിയയാണ്. എത്രതവണ ചൂടാക്കിയാലും ഈ ബാക്ടീരിയ നശിക്കണമെന്നില്ല. ഇത് വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അരി വേവിച്ച് രണ്ട് മണിക്കൂറിനുളളില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്. ചീരയും ബീറ്റ്റൂട്ടും പോലുള്ള ഇല വര്‍ഗ്ഗങ്ങളില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ നൈട്രൈറ്റുകള്‍ ആയി മാറും. ഇതിന്റെ അളവു അമിതമാകുമ്പോള്‍ ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ട് പച്ചക്കറികള്‍ ഫ്രഷ് ആയി കഴിക്കുന്നതാണ് നല്ലത്. അതുപോലെ മാംസവിഭവങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് നിരവധി അപകടങ്ങള്‍ ഉണ്ടാക്കാം. പ്രത്യേകിച്ച് ചിക്കനിലും മറ്റും ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരികയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *