രാജ്യത്തെ പ്രമുഖ സ്വര്‍ണവായ്പ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന് ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ മികച്ച നേട്ടം. ജൂണ്‍ പാദത്തിലെ ലാഭം 2,825 കോടി രൂപയാണ്. മുന്‍വര്‍ഷം ഇത് 1,974 കോടി രൂപയായിരുന്നു. ഏകീകൃത വായ്പാ 1,91,532 കോടി രൂപയിലെത്തി. 57,594 കോടി രൂപയുടെ വളര്‍ച്ചയാണ് ഈ പാദത്തില്‍ മാത്രമായി ഉണ്ടായത്. സ്വര്‍ണ പണയ വായ്പാ ആസ്തി 1,75,527 കോടി രൂപയായി. ഈ പാദത്തിലെ വളര്‍ച്ച 56,767 കോടി രൂപയാണ്. വായ്പാ ആസ്തി 1,72,053 കോടി രൂപയായി. അറ്റാദായം 2,550 കോടി രൂപയായി. സ്വര്‍ണ പണയ വായ്പാ ആസ്തി 1,63,298 കോടി രൂപയായി. മുത്തൂറ്റ് ഹോംഫിന്‍ ലിമിറ്റഡിന്റെ വരുമാനം 110 കോടി രൂപയായി. ലാഭം നാലു കോടി രൂപ. ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ് ലിമിറ്റഡ് വരുമാനം 452 കോടി രൂപയായി. 66 കോടി രൂപയാണ് ലാഭം. മുത്തൂറ്റ് മണി ലിമിറ്റഡ് വരുമാനം 511 കോടി രൂപയിലെത്തി. ലാഭം 172 കോടി രൂപ. ശ്രീലങ്കന്‍ സബ്സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍എസി വരുമാനത്തില്‍ 137 ശതമാനമാണ് വര്‍ധന. മുത്തൂറ്റ് ഫിനാന്‍സിന്റെ മൊത്തം വായ്പ ആസ്തി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,91,532 കോടി രൂപയിലും എത്തി.
മുത്തൂറ്റ് ഫിനാന്‍സിന് 2,825 കോടി രൂപയുടെ ലാഭം
