നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പ്രാദേശികമായി ക്ഷേമപ്രവർത്തനങ്ങളിൽ സജീവമാകണമെന്നും ആളുകളുടെ ആവശ്യം മനസിലാക്കി ഇടപെടണമെന്നുമുള്ള രക്തദാന ക്യാംപിൽ ധനുഷിന്റെ പ്രസംഗമാണ് ചർച്ചയാകുന്നത്. ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കണമെന്നും, ആൾക്കൂട്ടം മാത്രമാകാതെ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്നും താരം ആരാധകർക്ക് നിർദേശം നൽകിയിട്ടുള്ളത്. നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് ‘വിജയ് മക്കൾ ഇയക്കം’ എന്ന സംഘടനയിലൂടെ വർഷങ്ങളോളം ഇത്തരം സാമൂഹിക സേവനങ്ങളിൽ സജീവമായിരുന്നു.
നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കെന്ന് സൂചന
