തമിഴ് സൂപ്പര്‍താരം സൂര്യയെ നായകനാക്കി മലയാളി സംവിധായകന് ജിത്തു മാധവന് ഒരുക്കുന്ന ‘സൂര്യ 47’ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറില്‍ നടി ജ്യോതിക ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിര്‍ണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. വമ്പന്‍ ബഡ്ജറ്റില്‍ വന്‍ കാന്‍വാസിലാണ് ഈ മാസ് എന്റര്‍ടെയ്നെര്‍ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിന് ശ്യാം ആണ്. സുഷിന് ആദ്യമായി തമിഴില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവന് ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ജോണ്‍ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
‘സൂര്യ 47’ ചിത്രത്തില്‍ നസ്ലനും നസ്രിയയും
