അമേരിക്കന്‍ ആസ്ഥാനമായുള്ള പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ജി ക്യു ജി പാര്‍ട്ണേഴ്സ് വിവിധ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളിലെ 12,000 കോടിയിലധികം രൂപയുടെ (ഏകദേശം 1 ബില്യണ്‍ ഡോളര്‍) നിക്ഷേപമാണ് രാജീവ് ജെയിനിന്റെ നേതൃത്വത്തിലുള്ള ജി ക്യു ജി വിറ്റൊഴിഞ്ഞത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പിനെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങി മുന്‍പ് പിന്തുണച്ചത് ജി ക്യു ജി പാര്‍ട്ണേഴ്സാണ്. അദാനി എന്റര്‍പ്രൈസസിന്റെ 1.64 കോടി ഓഹരികളും അദാനി എനര്‍ജി സൊല്യൂഷന്‍സിന്റെ 63.65 ലക്ഷം ഓഹരികളും അദാനി ഗ്രീന്‍ എനര്‍ജിയിലെ 0.6 ശതമാനം ഓഹരികളുമാണ് ജിക്യുജി പാര്‍ട്ണേഴ്സ് വിറ്റഴിച്ചത്. ഇതില്‍ വലിയൊരു പങ്ക് സ്വന്തമാക്കിയത് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ഫണ്ടായ എസ് ബി ഐ മ്യൂച്വല്‍ ഫണ്ടാണ്. ജി ക്യു ജി വിറ്റ അതേ ശരാശരി വിലയ്ക്കാണ് എസ് ബി ഐ ഫണ്ട് ഓഹരികള്‍ വാങ്ങിയത്.
അദാനി കമ്പനികളിലെ ഓഹരികള്‍ വിറ്റഴിച്ച് ജി ക്യു ജി പാര്‍ട്ണേഴ്സ്
