വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ചിത്രം ‘ഗാട്ട കുസ്തി’2 ബോക്സോഫീസില്‍ തകര്‍ത്തോടുകയാണ്. സിനിമ വിജയിച്ചതിന്റെ സന്തോഷത്തില്‍ വിഷ്ണു വിശാലിന് പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവായ ഡോ. ഈശ്വരി കെ. ഗണേഷ്. ബിഎംഡബ്ല്യു 3 സീരീസ് ആഡംബര കാറാണ് വിഷ്ണുവിന് സമ്മാനമായി ലഭിച്ചത്. സ്പോര്‍ട്ടി ലുക്കും ആഡംബരവും ഒത്തുചേരുന്ന ഡിസൈനാണ് 3 സീരീസിനുള്ളത്. പെട്രോള്‍, ഡീസല്‍ എന്ജിന് ഓപ്ഷനുകളില്‍ ഈ കാര്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് ഏകദേശം 258 ബിഎച്പി പവറും 400 എന്‍എം ടോര്‍ക്കും നല്കുന്നു. 2.0 ലിറ്റര്‍ ഡീസല്‍ എന്ജിന് ഏകദേശം 190 ബിഎച്പി പവറും ഉല്പാദിപ്പിക്കുന്നു. 3.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള ടോപ്പ്-എന്‍ഡ് മോഡലും ലഭ്യമാണ്. ഇത് വെറും 4.4 സെക്കന്‍ഡ് കൊണ്ട് 0 മുതല്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. എല്ലാ മോഡലുകളിലും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ആണ് വരുന്നത്. വില ഏകദേശം 60 ലക്ഷം മുതല്‍ 77 ലക്ഷം രൂപ വരെയാണ്.
