വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇന്ന് മൂന്നാമത്തെ മൃതദേഹമാണ് കണ്ടെത്തിയത്. ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഒന്നാം സോണിൽ നടത്തിയ പരിശോധനയിലാണ് ആദ്യ മൃതദേഹം കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്.
കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
