ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയോട് കൂടിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആസ്ഥാനത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും സ്ഥാപനം തകർക്കുമെന്നും പറഞ്ഞുകൊണ്ടുള്ള മെയിൽ സന്ദേശമാണ് എത്തിയത്. ഉടൻ തന്നെ പൊലീസും ബോബ് സ്ക്വാഡു മെത്തി പരിശോധന നടത്തിവരികയാണ്. ഇത് വ്യാജ സന്ദേശമാണോ എന്നതിൽ പൊലീസിന് സംശയമുണ്ട്. ജീവനക്കാരെ ഓഫീസുകളിൽ നിന്ന് ഒഴിപ്പിച്ചു.
ബെംഗളൂരു ഐഎസ്ആർഓ ആസ്ഥാനത്ത് ബോംബ് ഭീഷണി
