കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിതയാണ് മരിച്ചത്. 54 വയസായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു. ഫലം വന്നിട്ടില്ല. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വീണ്ടും പനിമരണം
