പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവിൽ ഭൂമധ്യ രേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പും അമേരിക്കൻ ക്ലൈമറ്റ് പ്രെഡിക്ഷന് കേന്ദ്രവും അറിയിച്ചു. സമുദ്രോപരിതലത്തിലെ താപവർധനവിനോട് അന്തരീക്ഷം പ്രതികരിച്ചു കഴിഞ്ഞിട്ടുള്ളതിനാൽ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ ഇപ്പോൾ എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയെന്നും അറിയിപ്പിൽ പറയുന്നു.
പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു
