5 34

കോവിഡാനന്തരം രാജ്യത്ത് യുവാക്കളിലും മധ്യവയസ്‌ക്കരിലും ഇടുപ്പുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിവരുന്നതായി ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. ഹിപ് ആര്‍ത്രൈറ്റിസ്, അവസ്‌കുലാര്‍ നെക്രോസിസ് എന്നിവയുടെ കേസുകളില്‍ വലിയ രീതിയില്‍ വര്‍ധിച്ചതായി കണക്കുകള്‍ പറയുന്നു. ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ 40 ശതമാനം വരെ വര്‍ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡല്‍ഹി ഓര്‍ത്തോപീഡിയാക് അസോസിയേഷനും ഇന്ത്യന്‍ ആര്‍ത്രോപ്ലാസ്റ്റി അസോസിയോഷനും ചേര്‍ന്ന് നടത്തിയ കോണ്‍ഫ്രന്‍സിലാണ് വിദഗ്ധര്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ഇടുപ്പ് സന്ധിയിലേക്ക് രക്തയോട്ടം തടസപ്പെടുന്ന അവസ്ഥയാണ് അവസ്‌കുലാര്‍ നെക്രോസിസ്. മുന്‍പ് വയോധികരിലും അപകടങ്ങളില്‍ പരുക്കേറ്റവരിലുമാണ് അവസ്‌കുലാര്‍ നെക്രോസിസ് കൂടുതലായി കാണപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് മുപ്പതുകളിലും നാല്‍പതുകളിലും രോഗം സാധാരണമാണ്. കഠിനമായ ഇടുപ്പ് വേദന, മരവിപ്പ് എന്നിവയുമായി വരുന്ന രോഗികളുടെ എണ്ണം കൂടി. പലപ്പോഴും പേശിവേദന പോലുള്ള പ്രാരംഭലക്ഷണങ്ങള്‍ രോഗികള്‍ അവഗണിക്കുന്നത് അവസ്‌കുലാര്‍ നെക്രോസിസ് കണ്ടെത്താന്‍ വെല്ലുവിളിയാകാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഗുരുതരമായ സന്ധി ക്ഷതം തടയുന്നതിനും ചെറുപ്പക്കാരുടെ ചലനശേഷി നിലനിര്‍ത്തുന്നതിനും സമയബന്ധിതമായ ഓര്‍ത്തോപീഡിക് കണ്‍സള്‍ട്ടേഷന്‍ നടത്താന്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *