കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും നായികാനായകന്മാരായെത്തുന്ന ‘ഉന്മാദം’ ടീസര്‍ പുറത്ത്. പുതുമയുള്ളൊരു പൊലീസ് കഥയാണ് ഉന്മാദം എന്നാണ് ടീസര്‍ സൂചന നല്‍കുന്നത്. ഒരു കേസ് ഫയലിനെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നത്. മലയാള സിനിമയിലെ ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്, കോട്ടയം നസീര്‍, ജിജോയ് രാജഗോപാല്‍, ഗോകുലന്, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്, വിഷ്ണു, റെയ്ന രാധാകൃഷ്ണന്, സിജോയ് വര്‍ഗീസ്, വിഘ്നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
