‘കെജിഎഫ്’, ‘സലാര്‍’ എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആര്‍ ചിത്രമായ ‘ഡ്രാഗണി’ന്റെ ഗ്ലിംപ്സ് പുറത്തിറങ്ങി. 2027 ജൂണ്‍ 11നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബിജു മേനോന്‍, ഖുശ്ബു സുന്ദര്‍, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അന്‍ഷുമാന്‍ പുഷ്‌കര്‍, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമല്‍ ജീത് ഒബറോയ്, എന്‍തുതുസെലോ പ്രിന്‍സ് ഗ്രൂട്ട്ബൂം, അലക്‌സാണ്ടര്‍ മിസെവ്, ബെനഡിക്ട് പോള്‍ ഗാരറ്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഫ്ഗാന്‍ ട്രേഡിംഗ് കമ്പനി, ഗോള്‍ഡന്‍ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍, രാഷ്ട്രീയം, ക്രൈം ഘടകങ്ങള്‍ കോര്‍ത്തിണക്കിയ പാന്‍ ഇന്ത്യന്‍ സിനിമയായാണ് ‘ഡ്രാഗണ്‍’ ഒരുങ്ങുന്നത്.
‘ഡ്രാഗണ്‍’ ചിത്രത്തിന്റെ ഗ്ലിംപ്സ് പുറത്തിറങ്ങി
