ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ പ്രമുഖ ടെക് കമ്പനികള്‍ എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തുന്നതിനിടെ നിര്‍മിതബുദ്ധിയോടുള്ള പൊതുജനങ്ങളുടെ എതിര്‍പ്പ് അമേരിക്കയില്‍ വര്‍ധിച്ചുവരുന്നു. അടുത്തിടെ നടന്ന വിവിധ സര്‍വേകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴില്‍ നഷ്ടം, ഓട്ടോമേഷന്‍ സംബന്ധമായ ഭയങ്ങള്‍, പാരിസ്ഥിതിക ആഘാതം, വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം എന്നിവ സംബന്ധിച്ച ആശങ്കകളാണ് ഉള്ളത്. വെറും 18 ശതമാനം യുവജനങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതികവിദ്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളത്. ആണവ നിലയങ്ങള്‍ക്കെതിരെ ഉള്ളതിനെക്കാള്‍ കടുത്ത എതിര്‍പ്പാണ് ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതിനെതിരെ ഉയരുന്നത്. ഇതോടെ പുതിയ ഡാറ്റാ സെന്റര്‍ നിര്‍മാണത്തെ നിയന്ത്രിക്കാനോ നിര്‍ത്തിവെക്കാനോ ഉള്ള നിയമനിര്‍മാണം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എഐയോടുള്ള എതിര്‍പ്പ് പ്രകടമാക്കി അമേരിക്കന്‍ ജനത
