ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം ‘അതിരടി’ ആഗോള ബോക്‌സ് ഓഫീസില്‍ 51 കോടി രൂപ നേടി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മാത്രം 29 കോടിയും വിദേശ മാര്‍ക്കറ്റില്‍ 22 കോടിയുമാണ് ചിത്രം നേടിയത് എന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കഴാഴ്ച മാത്രം നാല് കോടിയോളം ചിത്രം നേടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നത്. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് അതിരടി നേടിയത്. വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി, വിനീത് തട്ടില്‍ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. റിയ ഷിബു, സറിന്‍ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഗോള ബോക്‌സ് ഓഫീസില്‍ 51 കോടി നേടി ‘അതിരടി’
