ടാറ്റയുടെ ഏറ്റവും പുതിയ പ്രീമിയം ഇവി സബ്-ബ്രാന്‍ഡായ ടാറ്റ അവിന്യ, 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ അരങ്ങേറ്റം കുറിക്കും. ടാറ്റ അവിന്യ നിരയില്‍ പി1, പി2, പി3, പി4, പി5 എന്നീ കോഡ് നാമങ്ങളുള്ള അഞ്ച് മോഡലുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. എല്ലാ അവിന്യ ഇവികളും ജെന്‍ 3 സ്‌കേറ്റ്‌ബോര്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അവിന്യ ബ്രാന്‍ഡിന് കീഴില്‍ വരുന്ന ആദ്യ മോഡല്‍ അവിന്യ എക്‌സ് കൂപ്പെ-എസ്യുവി ആയിരിക്കും. ഇതിന്റെ എക്‌സ്-ഷോറൂം വില 35 ലക്ഷം രൂപയില്‍ അധികം ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. വലിയ ബാറ്ററി പായ്‌ക്കോടുകൂടിയാണ് അവിനിയ ഇവി എത്തുകയെന്നും ഒരു ചാര്‍ജില്‍ 500 കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിക്കാന്‍ കഴിയും. ഇത് അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കും.
അഞ്ച് മോഡലുകളുമായി ടാറ്റ അവിന്യ ഒക്ടോബറിലെത്തും
