ആഗോളതലത്തില്‍ ജീവനക്കാരെ വെട്ടിക്കുറക്കാനൊരുങ്ങി മുന്‍നിര കമ്പനികള്‍. ആമസോണ്‍, സിസ്കോ, ലിങ്ക്ഡ്ഇന്‍ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്. സിസ്കോ 4000ത്തോളം ജീവനക്കാരെ കുറക്കും. ആഗോളതലത്തില്‍ 80,000 ജീവനക്കാരാണ് സിസ്കോക്കുള്ളത്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്‍ എന്‍ജിനീയറിങ്, മാര്‍ക്കറ്റിങ് ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലെ ജീവനക്കാരെ കുറക്കുന്നു. ആഗോളതലത്തില്‍ 17,500 ഓളം ജീവനക്കാരാണ് ലിങ്ക്ഡ് ഇന്നിനുള്ളത്. ആമസോണ്‍ തങ്ങളുടെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് വിഭാഗത്തില്‍ പുതിയ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചു. തേര്‍ഡ് പാര്‍ട്ടി ട്രേഡേഴ്സിനെ സഹായിക്കുന്ന ഈ വിഭാഗത്തില്‍ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് കമ്പനി കൃത്യമായി വ്യക്തമാക്കിയിട്ടില്ല. എഐ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ കമ്പനികളുടേയും പിരിച്ചുവിടല്‍.
ഇനി എഐ മതി, ജീവനക്കാരെ വെട്ടാന്‍ കമ്പനികള്‍!
