6 5

ചൂട് കഠിനമായതോടെ ഹീറ്റ് സ്‌ട്രോക്ക് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിച്ചുവെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രി പോലും ശരീരം തണുക്കാത്ത അവസ്ഥയിലേക്ക് ഇത് എത്തിക്കും. ഇതോടെ ശരീരത്തിന്റെ കോര്‍ ടെമ്പറേച്ചര്‍ ഉയര്‍ന്ന നിലയില്‍ തുടരുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുകയും ചെയ്യുന്നു. ഇത് കഠിനമായ ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകുന്നു. ശരീരതാപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുന്ന അടിയന്തിര ആരോഗ്യസ്ഥിതിയാണ് ഹീറ്റ് സ്‌ട്രോക്ക്. ഇത് തലച്ചോറ്, വൃക്ക, പേശികള്‍ എന്നിവയ്ക്ക് സ്ഥിരമായ തകരാറോ മരണമോ ഉണ്ടാക്കാം. താപനില ഉയരുന്നത് ഭ്രമം, കോമ തുടങ്ങിയ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഇത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ ഇന്‍ഫ്‌ലമേറ്ററി പ്രതികരണമായി മാറിയേക്കാം. ഹീറ്റ് സ്‌ട്രോക്കില്‍ നിന്ന് രക്ഷനേടാനുള്ള എളുപ്പമാര്‍ഗം ശരീര് എപ്പോഴും തണുപ്പിക്കുകയെന്നതാണ്. 10 മിനിറ്റില്‍ 1 ഡിഗ്രി സെല്‍ഷ്യസ് വീതം ശരീര താപനില കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ഇത് വൈകിയാല്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. മതിയായ വെള്ളം കുടിക്കുക, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുക, തണുപ്പുള്ള ഇടങ്ങളില്‍ വിശ്രമിക്കുക, നല്ല വായുസഞ്ചാരം ഉറപ്പാക്കുക, ഇടയ്ക്കിടെ വിശ്രമം എടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക. തലവേദന, ക്ഷീണം, അമിത വിയര്‍പ്പ്, തലചുറ്റല്‍ ഇവയെല്ലാം ഹീറ്റ് സ്ട്രോക്കിന്റെ തുടക്ക സൂചനകളാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *