രാജ്യത്തെ എത്ര സംസ്ഥാനങ്ങളിൽ ബി ജെ പി വനിതാ മുഖ്യമന്ത്രിമാർ ഉണ്ടെന്ന ചോദ്യവുമായി സമാജ് വാദി പാർട്ടി അധ്യക്ഷനും ലോക്സഭ എം പിയുമായ അഖിലേഷ് യാദവ്. ബി ജെ പി രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് വനിതാ ബില്ലിനെ ഉപയോഗിക്കുന്നതെന്നും ആദ്ദേഹം വിമർശിച്ചു. എന്തിനാണ് വനിതാ ബില്ലിൽ സർക്കാരിന് ഇത്ര തിടുക്കമെന്നും, വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബില്ലിന് പിന്നിൽ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണെന്ന് അഖിലേഷ് യാദവ്
