Untitled design 87

ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണ നടപടികൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എതിർകക്ഷികൾക്ക് അടക്കം നോട്ടീസും അയച്ചു. ചിലന്തിയാർ ചെക്ക് ഡാം നിർമാണത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരേ കേരളം മാർച്ച് 25 നാണ് സുപ്രീം കോടതിയെ സമീപിച്ചത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശിയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നും വട്ടവട പഞ്ചായത്തിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനാണ് കേരളം ചെക്ക് ഡാം നിർമ്മിക്കുന്നതെന്നുമാണ് കേരളം വാദിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി എസ് ജയതിലകായിരുന്നു സംസ്ഥാനത്തിന് വേണ്ടി ട്രിബ്യൂണൽ ഇടപെടലിനെതിരെ ഹർജി നൽകിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *