മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന് നിഗം പോലീസ് യൂണിഫോമില്‍ വീണ്ടുമെത്തുന്ന ‘ദൃഢം’ സിനിമയുടെ ട്രെയ്ലര് പുറത്ത്. വേറിട്ട പോലീസ് കഥാപാത്രമായി ഷെയ്ന് എത്തുന്നതാണ് ചിത്രം. ഒരു വ്യക്തിയുടെ തികച്ചും റിയലിസ്റ്റിക്കായ യാത്രയെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിതവും സത്യസന്ധവുമായ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഷോബി തിലകന്, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന് ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ. ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന് തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ- തിരക്കഥ- സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോന് ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ്. നവാഗതനായ മാര്ട്ടിന് ജോസഫാണ് സംവിധാനം നിര്‍വഹിക്കുന്നത്.
