1 5

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്റേയും സംവിധായകന്‍ സുന്ദര്‍ സിയുടേയും മകള്‍ അവന്തിക സുന്ദര്‍ അഭിനയിക്കുന്ന ആദ്യ സിനിമയായ ‘ആരംഭം’ എന്ന ചിത്രം പാക്കപ്പായി. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങുന്നത്. ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അല്‍ത്താഫ് സലീം, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണ ശങ്കര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാര്‍ സേതു, ഷോബി തിലകന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയുടെ സെറ്റില്‍ സുചിത്ര മോഹന്‍ലാല്‍ അടുത്തിടെ സര്‍പ്രൈസ് വിസിറ്റ് നടത്തിയിരുന്നത് വാര്‍ത്ത ആയിരുന്നു. കഥ, തിരക്കഥ, സംഭാഷണം: ജോസ്ലെറ്റ് ജോസഫ്, അജോയ് തമ്പി, ഛായാഗ്രഹണം: അജയന്‍ വിന്‍സെന്റ്, സംഗീതം: ഗോപി സുന്ദര്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *