പാർലമെൻറ് പാസ്സാക്കിയ ജനവിശ്വാസ് ബില്ലിലൂടെ ആയിരത്തോളം ചെറിയ കുറ്റങ്ങൾ ഒഴിവാക്കിയതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ. 79 നിയമങ്ങൾ ഭേദഗതി ചെയ്താണ് നടപടി. ജനങ്ങളുടെ ജീവിതം ലളിതമാക്കാനും വ്യവസായങ്ങൾ തുടങ്ങുന്നതും നടത്തുന്നതും എളുപ്പമാക്കാനും ബിൽ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞാൽ ഒരു മാസം വരെ ഇതുപയോഗിച്ച് വാഹനമോടിക്കുന്നത് കുറ്റമായി കണക്കാക്കില്ല. വാഹന രജിസ്ട്രേഷൻ സംസ്ഥാനത്തിനുള്ളിൽ എവിടെ വേണമെന്ന് തീരുമാനിക്കാനും ഉടമകൾക്ക് കഴിയും. ഒഴിവാക്കിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട അഞ്ച് കോടി കേസുകൾ കോടതികളിൽ നിലനില്ക്കുന്നു എന്നാണ് കണക്കെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ജനവിശ്വാസ് ബില്ലിലൂടെ ആയിരത്തോളം ചെറിയ കുറ്റങ്ങൾ ഒഴിവാക്കിയതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ
