Untitled design 2025 12 08T153634.777

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്നു  ഉമാ തോമസ് എം എൽ എ. തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി ടി ഇറങ്ങിപ്പോയത്, തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്, കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്, അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്, പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തിയാകില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. അതേ സമയം പി.ടി തോമസിന്‍റെ ശക്തമായ ഇടപെടൽ ഉണ്ടായത് കൊണ്ടാണ് കേസിൽ ഇങ്ങനെയൊരു വിധിയെങ്കിലും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് ആശ്വാസമെന്നും പി ടി തോമസിനെ ഈ നിമിഷം പ്രത്യേകം ഓർക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ കേസ് തന്നെ ഇല്ലാതായിപോയേനെ എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *